ന്യൂയോര്‍ക്ക്: കൊറോണ വൈറസ് രൂക്ഷമായ ന്യൂയോര്‍ക്കിലേക്ക് 1000 വെന്റിലേറ്ററുകള്‍ സംഭാവനയായി കയറ്റി അയക്കാനൊരുങ്ങി ചൈനീസ് സര്‍ക്കാര്‍. ചൈനീസ് കമ്പനിയായ ആലിബാബയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യുമോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വലിയ ഒരു കാര്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാത്രമല്ല ചൈനയുടെ സഹായത്തിന് ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിനും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും ജോ സായ്ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.
ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൈനയുടെ വെന്റിലേറ്ററുകള്‍ എത്തുന്നത്. വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ ന്യൂയോര്‍ക്ക് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അസ്വാരസ്യം നിലനില്‍ക്കെയാണ് ചൈന സഹായവുമായി രംഗത്തെത്തിയത്.