പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറും നഴ്‌സും നിരീക്ഷണത്തില്‍.
റാന്നിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ആദ്യം ചികിത്സതേടിയത്. പനിക്ക് ചികിത്സ തേടി എത്തിയ ഇവരെ ഒരു ഡോക്ടറും രണ്ട് നേഴ്‌സുമാരും പരിചരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്ക് എത്തിയപ്പോഴും ഇറ്റലിയില്‍ പോയ വിവരമോ യാത്രാവിശദാംശങ്ങളോ രോഗ ബാധിതര്‍ അറിയിച്ചിരുന്നില്ല .
ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗികളെ പരിചരിച്ച ഡോക്ടറെയും രണ്ട് നേഴ്‌സുമാരേയും നിരീക്ഷിക്കുന്നത്. മൂന്ന് പേര്‍ക്കും അവധിയും നല്‍കിയിട്ടുണ്ട്.
അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. പത്തനംതിട്ടയിലെ പൊതുപരിപാടികള്‍ റദ്ദാക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനിതാ ദിന പരിപാടികളും വെട്ടിച്ചുരുക്കി.മതപരമായ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.