കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം കങ്കണ റണാവതും.
ദൈനംദിന കൂലി സമ്പാദിക്കുന്നവരുടെ കുടുംബത്തിന് അവശ്യ ഭക്ഷണസാധനങ്ങള്‍ സംഭാവന ചെയ്യുന്നതിനുള്ള പിന്തുണയും അവര്‍ നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് കങ്കണ സംഭാവന നല്‍കുന്നത്. കങ്കണയുടെ സഹോദരി രംഗോലി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൂടാതെ കങ്കണയുടെ അമ്മ ആശ ഒരു മാസത്തെ പെന്‍ഷന്‍ പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.
മാര്‍ച്ച് 28 ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തിന് സംഭാവന നല്‍കുന്നതിനായി പിഎം-കെയേഴ്‌സ് ഫണ്ട് പ്രഖ്യാപിച്ചത്. പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ സഹായിക്കുന്നതിന് പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് ശേഷം നിരവധി താരങ്ങളാണ് കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തത്.