ബൈയ്ജിംഗ്: 60 രാജ്യങ്ങളിലായി ലോകത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 92,615 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതില്‍ 80,151 പേരും ചൈനയിലാണ്. അമേരിക്കയില്‍ വൈറസ് ബാധയേറ്റ ഒരാള്‍ കൂടി മരിച്ചതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. 2,943 പേരാണ് ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത്.
ഇറ്റലിയില്‍ 79ഉം ഇറാനില്‍ 77ഉം വൈറസ് ബാധിതര്‍ മരിച്ചു. ഇതിനിടെ ജയിലില്‍ രോഗം പരടുന്നത് തടയുന്നതിന്റെ ഭാഗമായി ഇറാനില്‍ അരലക്ഷത്തില്‍ അധികം തടവുകാരെ പരോള്‍ നല്‍കി പുറത്തിറക്കി. അതേസമയം, ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി.
ഇറ്റലിയില്‍ നിന്ന് ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റു ഇറ്റാലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയച്ചിരുന്നു. അതിനിടെ 2500 പേരെ പാര്‍പ്പിക്കാവുന്ന മുന്‍ കരുതല്‍ കേന്ദ്രങ്ങള്‍ അടിയന്തരമായി തുറക്കാന്‍ സേന വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.