എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുടങ്ങിയ സാമ്പത്തിക സഹായ വിതരണം ആരംഭിക്കും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കഴിഞ്ഞമാസം മുടങ്ങിയ സാമ്പത്തിക സഹായം വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടൊപ്പം ദുരിതബാധിതര്‍ക്ക് റേഷന്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19നെ കുറിച്ചുള്ള പതിവ് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍- 7, കാസര്‍കോട്- 2, കോഴിക്കോട്- 1 എന്നിങ്ങനെയാണ് കണക്ക്. ഇവരില്‍ ഏഴ് പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി എന്ന ആശ്വാസ വാര്‍ത്തയും മുഖ്യമന്ത്രി പങ്കുവെച്ചു. കേരളത്തില്‍ 373 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 228 പേര്‍.

Top