ന്യൂഡല്‍ഹി: കൊവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ചൗളയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ആളുകളെ വീടുകളിലേക്ക് മടക്കി അയച്ചു. ചൗളയിലെ ഐടിബിപിയില്‍ നിന്ന് 200 പേരാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് വൈകുന്നേരത്തോടെ എല്ലാവരെയും വീടുകളിലേക്ക് മടക്കി അയക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐടിബിപി റിപ്പോര്‍ട്ട്. ക്യാംപില്‍ നിന്ന് പിരിഞ്ഞു പോകുന്ന ഓരോ വ്യക്തിക്കും ഐടിബിപി ഒരു റോസും കലണ്ടറും സമ്മാനിച്ചു.
അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.