കോട്ടയം: കൊറോണ ബാധ പടര്‍ന്നുപിടിച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. കോട്ടയം പാമ്പാടിക്ക് സമീപം മീനടത്താണ് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചെന്ന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നത്. ഇന്ന് രാവിലെ മുതലാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ ഇടപെട്ട ജില്ലാ കളക്ടര്‍ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. അതേസമയം വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊറോണ ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത് പതിവായിരുന്നു. രോഗത്തിന്റെ തീവ്രതയും ഗൗരവവും മനസിലാക്കാതെയാണ് ജനങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. രോഗത്തെ ചെറുക്കാന്‍ ഭരണകൂടങ്ങള്‍ നെട്ടോട്ടം ഓടുമ്പോഴാണ് ഇത്തരം പ്രവണതകള്‍ എന്നത് വളരെ വിഷമകരം തന്നെയാണ്.