കൊറോണ വൈറസ്; സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും

ബെയ്ജിങ്: ‘കൊറോണ’ സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടര്‍ അറ്റ്‌സി സേത്ത് പറഞ്ഞു.

ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും പറയുന്നുണ്ട്. വൈറസ് ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വര്‍ധിക്കുന്നതാണ്.

എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തിയിട്ടുണ്ട്. ചൈനയിലെ വുഹാന്‍ ഗതാഗത, വ്യവസായ കേന്ദ്രമായതിനാല്‍ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇതിനായി തുക വന്‍തോതില്‍ വകയിരുത്തേണ്ടതിനാല്‍ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

Top