ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 511 ആയി. ഇന്ന് 11 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരായ 511 പേരില്‍ 36 പേര്‍ രോഗമുക്തി നേടി കഴിഞ്ഞു. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് മണിപ്പൂരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ബിട്ടണില്‍ നിന്നെത്തിയ ഇരുപത്തിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ഇതോടെ നേപ്പാള്‍- ഇന്ത്യ അതിര്‍ത്തി പൂര്‍ണമായും അടച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്. 97 കൊവിഡ് ബാധിതരെയാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. കേരളത്തില്‍ 94 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ 37 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാലു കേസുകള്‍ സ്ഥിരീകരിച്ചു.10 വിദേശികളുള്‍പ്പെടെ തെലങ്കാനയില്‍ 33പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. 33 പോസിറ്റീവ് കേസുകളാണ് ഉത്തര്‍പ്രദേശിലുള്ളത്.പുതുച്ചേരി, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളൂ.