കണ്ണൂര്‍: കൊറോണ രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ലെന്ന് പരിശോധന ഫലം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയുടെയും അമ്മയുടെയും സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗബാധയില്ലെന്ന് വ്യക്തമായത്. രോഗിയുമായി ഏറ്റവും അടുത്ത് ഇടപഴകിയത് ഇവര്‍ രണ്ടുപേരുമാണ്. അതേസമയം ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും.
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. മൂന്നാറില്‍ താമസിച്ചിരുന്ന ബ്രിട്ടന്‍ സ്വദേശിക്ക് പുറമെ വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 21 ആയി. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.