നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. പി.ടി. തോമസ് എംഎല്‍എയാണ് മന്ത്രിക്കെതിരെ നോട്ടീസ് നല്‍കിയത്.

ഫെബ്രുവരി 26ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇറ്റലിയില്‍ നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ച് മൂന്നിനാണ് ഈ സര്‍ക്കുലര്‍ ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇത് സഭയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ആരോഗ്യമന്ത്രിയെ പുകഴ്ത്തി കേരളക്കര രംഗത്ത് വരുമ്പോഴാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. ഇത് തികച്ചും വിഷമകരമാണ്. കേരളം അതിജീവനത്തിനായി നെട്ടോട്ടം ഓടുകയാണ്. അതിനായി പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിദ്ധ്യമായ മന്ത്രിയെ കുറിച്ച് ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ നടത്തുന്നത് ശരിയായ നടപടിയല്ല.

Top