കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. മാഹി ചെറുകല്ലായി സ്വദേശിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ശനിയാഴ്ച്ച രാവിലെയാടെയായിരുന്നു അന്ത്യം.അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.