ആലപ്പുഴ: കേരളത്തില്‍ വീണ്ടും കൊറോണ ബാധയുണ്ടെന്ന സംശയം ഉടലെടുത്ത സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ്. ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിനി ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. കൊല്ലത്തെ രണ്ട് പൊതുപരിപാടികള്‍ റദ്ദാക്കിയാണ് മന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചത്.
അതേസമയം വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ ഉന്നതതല യോഗം ചേരും.
ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സംശയിക്കുന്നത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് ഈ കുട്ടി. പനിയെ തുടര്‍ന്ന് ആദ്യം നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാആശുപത്രിയിലും ചികിത്സ തേടി. 30നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. പുനെ വൈറോളജി ലാബിലെ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധയുളളതായി സംശയം കണ്ടെത്തിയത്.