വിവാഹം വരെ മാറ്റി വെച്ചു; ആവസാനം ആ യുവ ഡോക്ടറെയും ‘കൊറോണ’ കൊണ്ടു പോയി

തുര സേവനം പലപ്പോഴും ജീവത്യാഗത്തിലേയ്ക്ക് വഴിമാറാറുണ്ട്. ഇപ്പോള്‍ കുറച്ച് നാളായി നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നതും അത്തരത്തിലുള്ള വാര്‍ത്തകളാണ്. കൊലയാളിയായ കൊറോണ വൈറസ് എന്ന ഭീകരന്‍ എടുത്തത് നിരവധി പേരുടെ ജീവനുകളാണ്. അതില്‍ ആതുര സേവന രംഗത്തെ ആളുകളുമുണ്ട്. സ്വന്തം ജീവിതം ബലിയറിപ്പിച്ച് സഹായം തേടി വരുന്നവര്‍ക്ക് കൈത്താങ്ങായി കൂടെ നീക്കുമ്പോള്‍ തന്റെ ജീവിതം ഒരു ഞാണിമ്മേല്‍ കളിയാണെന്ന് ഇവര്‍ക്ക് അറിയാഞ്ഞിട്ടില്ല. എന്നിട്ടും തങ്ങളുടെ തൊഴില്‍ രംഗത്തോടുള്ള അര്‍പ്പണബോധവും മനുഷ്യത്വവും ഒന്നുകൊണ്ട് മാത്രമാണ് എല്ലാം മറന്ന് അവര്‍ പലര്‍ക്കും കൈത്താങ്ങാവുന്നത്.

കൊറോണ എന്ന വില്ലനെതിരായ പോരാട്ടത്തിനിടെ ചൈനയില്‍ ഒമ്പത് ആതുര രംഗത്തെ ആളുകളുടെ ജീവനുകളാണ് പൊലിഞ്ഞത്. അവസാനമായി കൊറോണ എടുത്തത് വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി സ്വന്തം വിവാഹം പോലും നീട്ടിവച്ച യുവഡോക്ടറെയാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ജിയാന്‍ഷിയ ജില്ലയിലെ പീപ്പിള്‍സ് നമ്പര്‍ വണ്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. പെങ് യിന്‍ഹുവ (29) ആണ് വൈറസ് ബാധമൂലം മരിച്ചത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജനുവരി 25നാണ് പെങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച പെങ്ങിനെ വുഹാനിലെ ജിന്‍ യിന്റാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ചൈനീസ് പുതുവത്സരദിനത്തിലായിരുന്നു പെങ്ങിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരെ ശ്രുശൂഷിക്കുന്നതിനിടെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും വിവാഹം നീട്ടിവയ്ക്കണമെന്നും പെങ് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ച മുപ്പത്തിനാലുകാരനായ ലീ വെന്‍ലിയാങ്ങ് ഫെബ്രുവരി ഏഴിന് മരണപ്പെട്ടിരുന്നു. കൊറോണ തന്നെയായിരുന്നു ലീയുടേയും ജീവനെടുത്തത്.വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ വുഹാനിലെ വുചാങ് ആശുപത്രി ഡയറക്ടറും ന്യൂറോ സര്‍ജറി വിദഗ്ധനുമായ ലിയു ഷിമിംഗും കൊറോണ വൈറസ് ബാധിച്ച് ഫെബ്രുവരി 18ന് മരിച്ചിരുന്നു.

Top