കോവിഡ് വ്യാപനം; വ്യോമഗതാഗത വിലക്ക് നീട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമഗതാഗതത്തിനുള്ള താല്കാലിക വിലക്ക് നീട്ടി പാകിസ്ഥാന്‍. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏപ്രില്‍ 21 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.

ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ കൂടാതെ ചാര്‍ട്ടേര്‍ഡ്, സ്വകാര്യ വിമാന സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമാണ്. ചെറിയ വിമാനങ്ങള്‍ക്ക് അനുമതിയോടെ സര്‍വ്വീസ് അനുവദിക്കുന്നതാണ്.

മാര്‍ച്ചില്‍ കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് 1,681 വിമാനങ്ങള്‍ക്കാണ് ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസ് നടത്തുന്നതില്‍ താല്കാലിക വിലക്ക് പാക് അധികൃതര്‍ ഏര്‍പ്പെടുത്തിയത്. ഇതുവരെ
പാകിസ്ഥാനില്‍ 4,474 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 65 പേര്‍ മരിച്ചു.

Top