ലോക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ച് ജനകൂട്ടം

ജയ്പൂര്‍: രാജസ്ഥാനില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസുകാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അപലപിച്ചു. രാജസ്ഥാനിലെ ടോങ്കില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള ടോങ്കില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ്.

പ്രദേശത്തെ അറവ് ശാലയിലെത്തിയപ്പോഴാണ് അമ്പതിലേറെ ആളുകള്‍ പൊലീസിന് നേരെ തിരിഞ്ഞത്. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കറ്റ മൂന്ന് കോണ്‍സ്റ്റബിള്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന ചിലര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

Top