ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കോവിഡ്; തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി. ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗികളെ തൂത്തുക്കുടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം,കോവിഡ് രോഗലക്ഷണങ്ങളുമായി ലാബ് ടെക്‌നീഷ്യന്റെ ഭര്‍ത്താവിനേയും അമ്മായിയമ്മയേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ലാബ് ടെക്‌നീഷ്യനും രോഗം സ്ഥിരീകരിച്ചതെന്ന് തൂത്തുക്കുടി ജില്ലാ കളക്ടര്‍ സന്ദീപ് നന്ദുരി പറഞ്ഞു.

ലാബ് ടെക്‌നീഷ്യന്റെ സഹപ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. ഇവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Top