ഛണ്ഡിഗഡ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടി പഞ്ചാബ്. ഇതോടെ ലോക്ക് ഡൗണ്‍ നീട്ടുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ നിയന്ത്രിക്കാന്‍ രാജ്യം മൂന്നാഴ്ചത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇന്ന് വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12,000 കേസുകളില്‍ 132 എണ്ണവും പഞ്ചാബില്‍ നിന്നായിരുന്നു. ഇതാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നേരത്തെ ഒഡീഷയും ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയിരുന്നു. ഏപ്രില്‍ 30 വരെയാണ് ഒഡീഷയും ലോക്ക്ഡൗണ്‍ നീട്ടിയത്.