ഛണ്ഡീഗഡ്: ഹരിയാനയിലെ അംബാലയില്‍ കൊവിഡ്-19 രോഗബാധയുള്ളതായി സംശയം. കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളുമായി ഒരു തായ് യുവതിയെ അംബാല കാന്റ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ഈ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരുടെ ശരീര ദ്രവങ്ങളുടെയും മറ്റും സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. കൊവിഡ്-19 രോഗബാധ കൂടാതെ പന്നിപ്പനി കണ്ടെത്തുന്നതിനുള്ള രോഗ പരിശോധനക്കും സാമ്പിളുകളയക്കും.