തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും തിരിച്ചു വന്ന മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. 21 ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ അധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം.
രണ്ട് പേരാണ് ഇയാളുടെ കൂടെ വന്നത്. ഒരാള്‍ വെഞ്ഞാറമൂട് വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റേയാള്‍ ഐഎംജിയില്‍ നിരീക്ഷണത്തിലാണ്. ഇവരെ രണ്ടുപേരെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ള 14 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.