തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിനെതിരെ ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുളള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഡ്രഗ്‌സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട പ്രശ്‌നമാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌ക് ഉപയോഗങ്ങളില്‍ എന്‍ 95 മാസ്‌ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. നമുക്ക് പരിശോധനാ സംവിധാനം കൂടുതല്‍ വേണ്ടതുണ്ട്. അതിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടതുണ്ടെന്ന് നേരത്തെ കണ്ടിരുന്നു. അതിന്റെ അനുമതി ആവുകയാണ്.
അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച് ഐ വി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍ നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്നും, രോഗ പ്രതിരോധത്തിനുള്ള എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.