നാഗ്പുര്‍: ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ കൊവിഡ് 19 നിന്ന് മുക്തനായ ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് ഇയാള്‍ നാഗ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഐസ്വലേഷനില്‍ കഴിയാതെ കറഞ്ഞി നടക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇയാള്‍ കണ്ടെത്തിയ പൊലീസ് കേസെടുത്ത ശേഷം വീണ്ടും ക്വാറന്റൈനിലാക്കി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയര്‍ന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. രാജ്യത്തെ കൊവിഡ് ബാധ ഇപ്പോഴും നിയന്ത്രണ വിധേയം തന്നെയാണെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ മരണനിരക്ക് വെറും 3.35% മാത്രമാണെന്നും വ്യക്തമാക്കി.