തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി വീട്ടിലിരുന്നും കൗണ്‍സലിംഗ് നല്‍കി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയും അംഗങ്ങളും. പരാതികള്‍ ഫോണിലൂടെ കേട്ട് പരിഹാരം തേടുന്നുമുണ്ട്. അടിയന്തര സഹായം വേണ്ട സ്ത്രീകള്‍ക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ വഴി സഹായം ഉറപ്പാക്കുന്നുമുണ്ട്. കൂടാതെ കമ്മീഷന്‍ ഓരോ ജില്ലകളിലും ഏര്‍പ്പെടുത്തിയ കൗണ്‍സലര്‍മാരുടെ നീണ്ട നിരയും സ്ത്രീകളുടെ സഹായത്തിനായുണ്ട്.
ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഫോണിലൂടെ ലഭിക്കുന്നുണ്ട്. മദ്യം ലഭിക്കാതെ വരുമ്പോഴുളള പുരുഷന്‍മാരുടെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളായതിനാല്‍ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ ഫോണിലൂടെ കമ്മീഷന് ലഭിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം ഈ ദിവസങ്ങളില്‍ വര്‍ദ്ധിച്ചത് കാരണം കുടുംബപ്രശ്‌നങ്ങള്‍ കൂടിയതായും കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫെയ്ന്‍, അംഗങ്ങളായ ഇ എം രാധ, അഡ്വ ഷിജി ശിവജി, അഡ്വ എം എസ് താര, ഡോ ഷാഹിദ കമാല്‍ തുടങ്ങിയവരെ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.
പരാതികള്‍ പരിഹരിക്കാനും കൗണ്‍സിലിംഗിനുമായി കമ്മീഷന്‍ വിവിധ ജില്ലകളില്‍ കൂടുതല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ പേരുകളും നമ്പറുകളും ഇതാണ്.
ഡാര്‍ലിന്‍ ഡൊണാള്‍ഡ് 9495081142, ശ്രുതി 9746119911,മാല രമണന്‍ 9526114878,8157935859,9539401554,പുഷ്പ ഭായ് 9495124586, സിബി. എ 9447865209, ആശ ജോസ് 9995718666, സംഗീത 9495162057, അഡ്വ. ജിനു എബ്രഹാം 9446455657
ശ്രീകല 9947394710, അസ്മിത 94964 36359, രമ്യശ്രീ 97456 43015 വിവിധ ജില്ലകളിലുളള സ്ത്രീകള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.