കൊറോണയെന്ന് സംശയം; നിരീക്ഷണ വാര്‍ഡില്‍ തുടരാന്‍ കൂട്ടാക്കാതെ യുവാവ്

ഭോപ്പാല്‍: ചൈനയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ യുവാവിനെ കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണ വാര്‍ഡില്‍ തുടരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ കണക്കിലെടുക്കാതെ യുവാവ് വീട്ടിലേക്ക് തിരിച്ചു. മൊറീന ജില്ലയിലെ ഗൗരവ് സിക്കര്‍വാറാണ് നിരീക്ഷണ വാര്‍ഡില്‍ തുടരാന്‍ വിസമ്മതിച്ച് മടങ്ങിയത്.

ചൈനയില്‍ നിന്നെത്തിയ ഗൗരവിനെ ജില്ലാ ആശുപത്രിയില്‍ വൈറസ് പരിശോധന നടത്തി. റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും നിരീക്ഷണ വാര്‍ഡില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് യുവാവിന്റെ കുടുംബാംഗങ്ങളെയും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നു. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1,113 ആയി. ഹുബെ പ്രവിശ്യയില്‍ 94 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top