‘ഫ്രോസൺ 2’ നടി റെയ്ച്ചല്‍ മാത്യൂസിനും കൊറോണ സ്ഥിരീകരിച്ചു

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ‘ഫ്രോസൺ 2’ നടി റെയ്ച്ചല്‍ മാത്യൂസിനും രോഗം സ്ഥിരീകരിച്ചു. നടി ഇപ്പോള്‍ ക്വാറന്റീനില്‍ ആണ്. താരം തന്നെയാണ് രോഗവിവരത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇപ്പോള്‍ ആരോഗ്യത്തില്‍ മാറ്റമുണ്ടെന്നും രോഗ കാലത്ത് കരുതലാണ് വേണ്ടതെന്നും താരം പങ്കുവയ്ക്കുകയുണ്ടായി. മാത്രമല്ല രോഗലക്ഷണങ്ങളും താരം കുറിച്ചു. തൊണ്ട വേദനയും തളര്‍ച്ചയും തലവേദനയുമായിരുന്നു ആദ്യ ലക്ഷണങ്ങളെന്ന് നടി പറയുന്നു. ഈ വിവരങ്ങള്‍ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആളുകളെ സഹായിക്കുമെന്നും നടി പറഞ്ഞു.

അതേസമയം, കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്‌സും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വില്‍സണും ആശുപത്രി വിട്ടു. ‘തോര്‍’, ‘അവഞ്ചേഴ്‌സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇഡ്രിസ് എല്‍ബ, ‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ക്രിസ്റ്റഫര്‍ ഹിവ്ജു എന്നിവര്‍ക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.

Top