കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാലയും ഗുഡ്കയും നിരോധിച്ചതിന് പിന്നാലെ ച്യുയിംഗത്തിനും നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍.
ജൂണ്‍ 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതു സ്ഥലങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു. അതേസമയം,സംസ്ഥാനത്ത് ഇതുവരെ 13,000 പേരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.