ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി സഞ്ചരിച്ച ബ്രിട്ടീഷ് കപ്പല്‍ കരയ്ക്ക് അടുപ്പിക്കാന്‍ അനുമതി നല്‍കി ക്യൂബന്‍ സര്‍ക്കാര്‍.
എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിനാണ് നങ്കൂരമിടാന്‍ ക്യൂബ അനുമതി നല്‍കിയത്. കപ്പലില്‍ ഉണ്ടായിരുന്ന ആറോളം യാത്രക്കാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ അറ്റലാന്റിക് സമുദ്രത്തിലുളള ഏതെങ്കിലും സൗഹൃദ രാജ്യത്തില്‍ നങ്കുരമിടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊറോണ ഭീതി മൂലം ഒരു രാജ്യവും കപ്പല്‍ അടുപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
തുടര്‍ന്ന് കപ്പല്‍ രണ്ട് ദിവസമായി സമുദ്രത്തില്‍ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്യൂബയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
അതേസമയം, കപ്പലില്‍ ഉളള അറുന്നൂറ് യാത്രക്കാരില്‍ രോഗമില്ലാത്തവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് നടപടി.ഇതില്‍ കൂടൂതല്‍ പേരും ബ്രിട്ടീഷ് പൗരന്മാരാണ്. ക്യൂബയില്‍ നിലവില്‍ നാല് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുളളത്.