തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങള്‍ക്കായി മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ തുറന്നു.
അതേസമയം സംസ്ഥാന കനത്ത ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുകാരനാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.നിലവില്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണുള്ളത്.ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനയാക്കായി അയച്ചിട്ടുണ്ട്.
കൂടാതെ തൃശ്ശൂരില്‍ 11 പേരും ആലപ്പുഴയില്‍ 6പേരും കൊല്ലത്ത് 5 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയില്‍ മാത്രമായി മൂവായിരത്തോളം പേര്‍ നിരീക്ഷണത്തിലാകാമെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞിരിക്കുന്നത്.
വിളിക്കേണ്ട നമ്പറുകള്‍:
0471- 2309250, 0471- 2309251, 0471- 2309252