ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലേയ്ക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് കേന്ദ്ര നിര്‍ദേശം.
കൂടാതെ വിമാനത്താവളങ്ങളില്‍ പരിശോധന കൂട്ടാനും കേന്ദ്രം തീരുമാനിച്ചു. നേപ്പാള്‍, ഇന്തോനേഷ്യ മലേഷ്യ ,വിയറ്റ്‌നാം, എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെയാണ് പരിശോധിക്കുന്നത്. തിങ്കളാഴ്ച മുതലാണ് വിമാനത്താവളത്തിലെ പരിശോധന തുടങ്ങുന്നത്.
അതേസമയം ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിശോധിക്കുന്നത് തുടരും.