കൊറോണ ബാധിച്ച് അമേരിക്കക്കാരന്‍ മരിച്ചു; ചൈനയിലെ ആദ്യ വിദേശി എന്ന് എംബസി

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ വീണ്ടും ഒരു മരണം. വുഹാനില്‍ ചികിത്സയിലായിരുന്ന അറുപതുകാരനായ അമേരിക്കകാരനാണ് മരിച്ചത്.ചൈനയില്‍ കൊറോണ വൈറസ് മൂലം മരിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.ബെയ്ജിങ്ങിലെ യുഎസ് എംബസിയാണ് മരണം സ്ഥിരീകരിച്ചത്.

അതിനിടെ, ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം ഇന്നലെ മാത്രം 86പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചൈനയില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 722 ആയെന്നും രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്നും ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്.

അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Top