തിരുവനന്തപുരം: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചൈനയില്‍ നിന്ന് തിരിച്ചുവന്നവര്‍ അതാത് മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിരീക്ഷിക്കണമെന്നും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.