ഇന്ന് മാത്രം സ്ഥിരീകരിച്ചത് 32 കേസുകള്‍; സംസ്ഥാനത്ത് മൊത്തം രോഗബാധിതര്‍ 213

തിരുവന്തപുരം: കേരളത്തില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 32 പുതുതായി കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 1,57,253 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 156660 പേര്‍ വീടുകളില്‍. 623 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതല്‍ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനം നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Top