തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംഭരിച്ച പാല്‍ വില്‍ക്കാനാകാതെ മില്‍മ പ്രതിസന്ധിയില്‍.
രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്. അതിനാല്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ നാളെ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കില്ല.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിലും കാസര്‍കോടും കൊറോണ ബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചതും മില്‍മയുടെ പാല്‍വിതരണത്തിലും പ്രതിഫലിച്ചിരിക്കുകയാണ്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തില്‍ തീരുമാനമാനിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ പൂര്‍ണമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ലെന്നും കടകള്‍ പൂര്‍ണമായും അടക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.