കൊറോണ വൈറസ്; രോഹിത് ഷെട്ടി ചിത്രം ‘സൂര്യവന്‍ശി’യുടെ റിലീസ് മാറ്റിവെച്ചു

കൊവിഡ് 19 (കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തില്‍ ‘സൂര്യവന്‍ശി’യുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായി നിര്‍മാതാക്കള്‍. അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും നായകന്‍മാരായെത്തുന്ന ചിത്രമാണ് ‘സൂര്യവന്‍ശി’. നിര്‍മാതാക്കളായ രോഹിത് ഷെട്ടി പിക്ചേഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

‘സൂര്യവന്‍ശി ഒരു വര്‍ഷത്തെ ഞങ്ങളുടെ അധ്വാനവും അര്‍പ്പണവും കൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന അനുഭവമാണ്. ട്രെയ്‌ലറിന് കിട്ടിയ വമ്പന്‍ സ്വീകാര്യത ഈ ചിത്രം പൂര്‍ണമായും പ്രേക്ഷകരുടേതെന്ന് തെളിയിക്കുന്നു. കൊവിഡ് 19 (കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ സൂര്യവന്‍ശിയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. ഞങ്ങളുടെ പ്രിയ പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം. സമയം ശരിയാകുമ്പോള്‍ ചിത്രമെത്തും. ഇപ്പോള്‍ സുരക്ഷയാണ് പ്രധാനം. ആകാംക്ഷയും പ്രതീക്ഷയും വിട്ടുകളയാതെ അതീവ സുരക്ഷിതരായി കരുതലോടെ കരുത്തരായി ഇരിക്കൂ.. നമ്മള്‍ ഇതിനെ അതിജീവിക്കും…’-അക്ഷയ്കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പത്രക്കുറിപ്പില്‍ പറയുന്നു.

https://www.instagram.com/p/B9ore1JHkyx/?utm_source=ig_web_copy_link

ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തില്‍ ആണ് സൂര്യവന്‍ശി ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക.

Top