കൊറോണ; പിഎം റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കാനൊരുങ്ങി എസ്ബിഐ ജീവനക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. ഈ സമയത്ത് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് സഹായങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ചതാണ് പ്രൈം മിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ട്.

ഈ ഫണ്ടിലേക്ക് നിരവധിപേരാണ് സഹായ ഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ സംഭാവന നല്‍കാനൊരുങ്ങുകയാണ് എസ്ബിഐ ജീവനക്കാര്‍. നൂറ് കോടി രൂപയാണ് ജീവനക്കാര്‍ സംഭാവന നല്‍കുന്നത്.

എസ്ബിഐയുടെ 2,56,000 ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളമാണ് പിഎം റിലീഫ് ഫണ്ടിലേക്ക് നല്‍കുന്നത്.

Top