ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാ കായിക മത്സരങ്ങളും പരിപാടികളും മാറ്റിവച്ചിരിക്കുകയാണിപ്പോള്‍. ഈ അവസരത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രംഗത്തെത്തിയിരിക്കുന്നത്.
‘എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നില്‍ക്കുകയും കൊവിഡ് 19നെ നേരിടുകയും ചെയ്യാം. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പുലര്‍ത്തുക. പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനമെന്നത് ഓര്‍മ്മിക്കുക. എല്ലാവരെയും പരിപാലിക്കുക’. കോഹ്‌ലി ട്വീറ്റ് ചെയ്തു.
അതോടൊപ്പം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന മത്സരങ്ങളെല്ലാം മാറ്റിവെച്ചുവെന്ന് എം.സി.എ സെക്രട്ടറി സഞ്ജയ് നായിക്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മാര്‍ച്ച് 14 നും മാര്‍ച്ച് 31 നും ഇടയില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് മൂലം പല കായിക ഇവന്റുകളും റദ്ദാക്കിയിരുന്നു. ഐപിഎല്‍ 2020, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍), ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ ക്രിക്കറ്റ് പര്യടനം, എന്നിവ റദ്ദാക്കിയിരുന്നു.