കൊറോണ; കൊല്ലത്ത് രോഗലക്ഷണങ്ങളുള്ള രണ്ടു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

baby

കൊല്ലം: കൊല്ലത്ത് കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ള രണ്ടു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടിക്ക് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിള്‍ കൊറോണ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചിരുന്നു.

Top