ന്യൂഡല്‍ഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐയുടെ തീരുമാനം.
15, 18 തീയതികളില്‍ ലക്നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വച്ചാണ് മത്സരം നടക്കുക. ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങള്‍, മറ്റ് സ്റ്റാഫ്, ബി.സി.സി.ഐ ഭാരവാഹികള്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു പിന്നാലെ ഐ.പി.എല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.പി.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബി.സി.സി.ഐയോട് പറഞ്ഞിരുന്നു.