നിസാമുദ്ദീനില്‍ 200 പേര്‍ക്ക് ഒരുമിച്ച് കോവിഡ് ബാധ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ക്ക് ഒരുമിച്ച് കോവിഡ് ബാധ കണ്ടെത്തിയത് അതീവ ഗുരുതരമാണ്. ഇന്ത്യയില്‍ കോവിഡ് രോഗം വന്ന ശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗബാധ ഉണ്ടായിട്ടില്ല. രണ്ടായിരം പേരാണ് ഇവിടെ നിരീക്ഷണത്തില്‍. ഇവിടെ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ശ്രീനഗറിലും ആന്‍ഡമാനിലും തമിഴ്‌നാട്ടിലും മരിച്ചത്. അവര്‍ എത്രപേര്‍ക്ക് രോഗം പടര്‍ത്തിയിരിക്കാം എന്ന് ഊഹമില്ല.

Top