ഇസ്‌ലാമാബാദ്: പാകിസ്താനില്‍ 2,238 പേരില്‍ കൊവിഡ് 19 രോഗം കണ്ടെത്തിയതായി വിവരം. മൂന്നു ദിവസത്തിനിടെയാണ് വൈറസ് വ്യാപനം ഉണ്ടായിട്ടുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച 31 പേര്‍ മരിക്കുകയും 27 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. പാക് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 845 പേരാണ് ഇവിടെ രോഗ ബാധിതരായിരിക്കുന്നത്.
സിന്ധില്‍ 709 പേര്‍ക്കും ഖൈബര്‍-പഖ്തൂന്‍ഖ്വായില്‍ 23 പേര്‍ക്കും രോഗം കണ്ടെത്തിയതായി പ്രവിശ്യാ ആരോഗ്യ വകുപ്പ് അറിയിച്ചു.ഇറാന്‍ അതിര്‍ത്തിയിലുള്ള തഫ്താന്‍ ക്വാറന്റൈന്‍ ക്യാമ്പിലെ കോവിഡ് നിര്‍ണയ പരിശോധനയിലെ വീഴ്ചകളും ഗുണനിലവാരമില്ലാത്ത ജീവിത സാഹചര്യവും ആണ് രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണമെന്നാണ് വിവരം.