ദോഹയില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തി; മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും

ദോഹ: രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്കുള്ള ജനനസര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍ത്തിവെച്ചതായി ദോഹ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 22 മുതലാണ് ഇത് നടപ്പിലാക്കുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലായമ് തീരുമാനം.

സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നുമാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സേവനത്തിന് മുടക്കമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി ബര്‍ത്ത് ആന്റ് ഡെത്ത്‌സ് കമ്മിറ്റിയുടെ ആസ്ഥാനവുമായി ബന്ധപ്പെടാം. ഫോണ്‍: 44092144, 44092145, 55410701. സമയം: രാവിലെ ഏഴ് മുതല്‍ 11.30 വരെ.

Top