രാജ്യത്ത് 8,309 പുതിയ കോവിഡ് കേസുകള്‍, 9,905 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 9,905 പേര്‍ കോവിഡ് മുക്തരായി. 8,309 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറഞ്ഞ കണക്കാണിത്. 3,45,80,832 പേരിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 236 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണങ്ങളുടെ എണ്ണം 4,68,790 ആയി ഉയര്‍ന്നു.

98.34 ശതമാനമാണ് രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്ക്. അതേസമയം 1,03,859 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Top