കൊറോണ ഭീതിയില്‍ അനുയായികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഐഎസ്

ലോകത്താകമാനെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അനുയായികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടന. വൈറസ് ബാധയെ ചെറുക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ന്യൂസ് ലെറ്ററായ അല്‍ നബയിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

പകര്‍ച്ച വ്യാധികളെ നേരിടാനുള്ള ഷരിയ നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉപദേശങ്ങളും ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. വായ്‌ക്കോട്ടയിടുമ്പോഴും തുമ്മുമ്പോഴും മുഖം മറക്കണം കൈകള്‍ കഴുകണം എന്നും നിര്‍ദേശം വിശദമാക്കുന്നു. വിശ്വാസമുള്ളവരായിരിക്കണം. രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ദൈവത്തില്‍ അഭയം തേടണം. ദൈവത്തിന്റെ അനുമതിയില്ലാതെ ഒന്നും സംഭവിക്കുകയില്ല എന്നും നിര്‍ദേശങ്ങളില്‍ പറയുന്നതായാണ് വിവരം.

Top