വാഷിങ്ടന്‍: കോവിഡ് പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീല്‍, ഇസ്രയേല്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായാണ് അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
കോവിഡ് -19 പാന്‍ഡെമിക്കിനെ നേരിടുന്നതില്‍ അന്താരാഷ്ട്ര സഹകരണം, സുതാര്യത, ഉത്തരവാദിത്തം എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച് ഇവര്‍ ചര്‍ച്ച ചെയ്തെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടഗസ് അറിയിച്ചു.
ഭാവിയിലെ ആഗോള ആരോഗ്യ പ്രശ്നങ്ങളെ തടയുന്നതിന് ആവശ്യമായ സഹകരണവും ചര്‍ച്ചയുടെ ഭാഗമായി.