ഭോപ്പാല്‍: സുരക്ഷാജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മന്ത്രിയെ ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തു. ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായ ജിതേന്ദ്ര അവാദിനെയാണ് മുലുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തത്.
മന്ത്രിക്ക് നേരത്തെ കൊറോണ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് 14 ദിവസം നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 5218 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 251 പേര്‍ മരണപ്പെടുകയും ചെയ്തു.