നിര്‍ണായക നീക്കവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; മത്സരങ്ങള്‍ മാറ്റിവച്ചു

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന മത്സരങ്ങളെല്ലാം മാറ്റിവെച്ചു. മാര്‍ച്ച് 14 നും മാര്‍ച്ച് 31 നും ഇടയില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്.എം.സി.എ സെക്രട്ടറി സഞ്ജയ് നായിക്കാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് മൂലം പല കായിക ഇവന്റുകളും റദ്ദാക്കിയിരുന്നു. ഐപിഎല്‍ 2020, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍), ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ ക്രിക്കറ്റ് പര്യടനം, എന്നിവ റദ്ദാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലഖ്നൗവിലും കൊല്‍ക്കത്തയിലും ഇന്ത്യ ബാക്കിയുള്ള രണ്ട് ഏകദിനങ്ങളും റദ്ദാക്കിയിരുന്നു.

മാര്‍ച്ച് 29-ന് നടക്കേണ്ടിയിരുന്ന ഐ.പി.എല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബി.സി.സി.ഐ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണായക നീക്കവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിരിക്കുന്നത്.

3 മത്സരങ്ങളുള്ള ഏകദിന പരമ്പര പുനക്രമീകരിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി (സിഎസ്എ) പ്രവര്‍ത്തിക്കുമെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബിസിസിഐ) അറിയിച്ചു.

Top