ന്യൂഡല്‍ഹി: രാജ്യത്താകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 298 ആയി വര്‍ധിച്ചു. കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. 98 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 100 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ 36 മണിക്കൂറിനിടെയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച 50 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് ഇരട്ടിയായി മാറിയെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് ബാധിതരില്‍ 219 പേര് ഇന്ത്യക്കാരും 39 പേര് വിദേശികളുമാണ്. രാജ്യത്ത് 111 ലബോറട്ടറികള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്ത്യക്കാരും വിദേശികളുമടക്കം 1600 പേരാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നത്.