ബെംഗളൂരു: കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടയാള്‍ക്ക് വീണ്ടും രോഗം ബാധിച്ചത് കര്‍ണാടകയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. ബെളഗാവി റായ്ബാഗില്‍ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം ബാധിച്ചത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ രോഗ വ്യാപനവും കര്‍ണാടകയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍നിന്നുള്ള 55 വയസ്സുകാരി ഉള്‍പ്പെടെ കര്‍ണാടകയില്‍ 14 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 862 ആയി. 31 പേര്‍ക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്.
അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കര്‍ണാടകയില്‍ എത്തിച്ച് സംസ്‌കരിക്കുന്നതു സര്‍ക്കാര്‍ നിരോധിച്ചു. പുണെയില്‍ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 4 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്.