ആശ്വാസം; രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടുമ്പോള്‍ രോഗം ഭേദമാവുന്നവരുടെ എണ്ണവും ഉയരുന്നു എന്നത് ആശ്വാസമാകുന്നു. രാജ്യത്ത് ഇതുവരെ 1,62,378 പേര്‍ക്ക് കോവിഡ് ഭേദമായിട്ടുണ്ട്. അതായത് 50.59 ശതമാനമാണ് രാജ്യത്ത് കോവിഡ് ഭേദമാകുന്നവരുടെ നിരക്ക്. 1,49,348 പേരാണ് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കോവിഡ് മരണനിരക്ക് ഒമ്പതിനായിരം കടന്ന് 9195 ആകുകയും ചെയ്തു. ഇതില്‍ 311 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്.

ഐ.സി.എം.ആറിന്റെ കണക്കുകളനുസരിച്ച് 56.5 ലക്ഷം സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. 1.51 ലക്ഷം സാമ്പിളുകളാണ് 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്.

Top