കോവിഡ് പ്രതിസന്ധി; ആന്ധ്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം പകുതി ശമ്പളം

അമരാവതി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളം മാത്രം നല്‍കുകയുള്ളൂവെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷനും പകുതിയായിരിക്കും നല്‍കുക.

കഴിഞ്ഞ മാസവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കിയിരുന്നത്.

ആന്ധ്രാപ്രദേശില്‍ ഇതുവരെ 1183 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 31 പേര്‍ മരിക്കുകയും 235 പേര്‍ക്ക് ഭേദമാവുകയും ചെയ്തു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെ
ന്ന് പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

Top